തിരുവനന്തപുരം : മനുഷ്യത്വത്തിന്റെ മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് കെ എൻ എ ഖാദർ എന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. മനുഷ്യത്വമാണ് ദേശീയ ചിന്തയുടെ അടിസ്ഥാനം. ദേശീയ താൽപര്യം കെ എൻ എ ഖാദർ ഉയർത്തിപ്പിടിക്കുന്നുണ്ട്. വിഷയം വിവാദമാക്കേണ്ട കാര്യമില്ല. അവരുടെ നിക്ഷിപ്ത താൽപ്പര്യപ്രകാരമാണ് വിവാദങ്ങൾ സൃഷ്ടിക്കുന്നത്. കെ എൻ എ ഖാദർ അങ്ങേയറ്റം മിടുക്കനായ വ്യക്തിത്വമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ആ വ്യക്തി രാജ്യത്തിന്റെ ദേശീയ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നു. ദേശീയ താൽപര്യങ്ങൾക്ക് മതമില്ല, വർഗീയതയില്ല, ജാതിയില്ല, വർണ്ണവ്യത്യാസമില്ല. മാനവികതയാണ് ദേശീയ ചിന്തയുടെ അടിസ്ഥാനം. മാനവികതയുടെ മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് കെ എൻ എ ഖാദർ. അതിനാൽ അദ്ദേഹം ചെയ്യുന്ന ഏത് നല്ല പ്രവർത്തനത്തിലും ബിജെപി അദ്ദേഹത്തോടൊപ്പം ഉണ്ടാകുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ആർ എസ് എസുമായി സഹകരിക്കുന്നത് ലീഗിന്റെ നയമല്ലെന്ന് ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. കെ എൻ എ ഖാദറിനെതിരെ നടപടി വേണമോയെന്ന് വിശദീകരണം കേട്ട ശേഷം തീരുമാനിക്കും.