ന്യൂദല്‍ഹി: പ്രതിഷേധങ്ങൾക്കിടയിൽ അഗ്നിപഥ് പദ്ധതി എത്രയും വേഗം ആരംഭിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. സെലക്ഷന്‍ ജൂൺ 24 മുതൽ ആരംഭിക്കുമെന്നും ഇതിനായുള്ള വിജ്ഞാപനം തിങ്കളാഴ്ച തന്നെ പുറപ്പെടുവിക്കുമെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
ജൂൺ 24 ന് എയര്‍ഫോഴ്സ് സെലക്ഷൻ പ്രക്രിയ ആരംഭിക്കുന്നതോടെ, അഗ്നീപഥ് റിക്രൂട്ട്മെന്റ് മാതൃകയിൽ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ പ്രതിരോധ സേനയായി വ്യോമസേന മാറും. എയർ ചീഫ് മാർഷൽ വി.ആർ പറഞ്ഞു.
പരിശീലനം ഡിസംബറോടെ ആരംഭിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു. പ്രവര്‍ത്തന, പ്രവര്‍ത്തനേതര റോളുകളില്‍ റിക്രൂട്ട് ചെയ്യുന്നവരുടെ പ്രാരംഭ ബാച്ചുകളെ, അടുത്ത വര്‍ഷം പകുതിയോടെ വിന്യസിക്കുമെന്നും അവര്‍ പറഞ്ഞു.