മുംബൈ: രാജ്യത്തെ ടെലികോം കമ്പനികൾക്ക് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അന്തിമ മുന്നറിയിപ്പ് നൽകി. നാഷണൽ സൈബർ സെക്യൂരിറ്റി കോർഡിനേറ്ററുമായി ചേർന്ന് പ്രവർത്തിക്കാൻ ജൂൺ 15 നു മുമ്പ് നോഡൽ ഓഫീസറെ നിയമിക്കാൻ ടെലികോം കമ്പനികളോട് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ആവശ്യപ്പെട്ടു.
പ്രസ്തുത തീയതിക്ക് മുമ്പ് നിർദ്ദേശം നടപ്പാക്കിയില്ലെങ്കിൽ, കമ്പനികൾ നടപടി നേരിടേണ്ടിവരുമെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ആരംഭിച്ച ട്രസ്റ്റഡ് ടെലികോം പോർട്ടലിൽ ചില ടെലികോം കമ്പനികൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു.
ഒരു വർഷം മുമ്പ് രാജ്യത്തെ എല്ലാ ടെലികോം കമ്പനികളോടും നോഡൽ ഓഫീസറെ നിയമിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. നാഷണൽ സൈബർ സെക്യൂരിറ്റി കോർഡിനേറ്ററുമായി ആശയവിനിമയം നടത്താനും നിർദ്ദേശങ്ങൾ നൽകാനുമുള്ള പ്ലാറ്റ്ഫോമായ ട്രസ്റ്റ്ഡ് ടെലികോം പോർട്ടലിലേക്ക് ഈ നോഡൽ ഓഫീസർക്ക് ആക്സസ് ഉണ്ടായിരിക്കും. കമ്പനിയുടെ നെറ്റ് വർക്ക് പ്ലാനുകളെ കുറിച്ച് എൻ.സി.എസ്.സിയെ അറിയിക്കാനുള്ള ഉത്തരവാദിത്തം നോഡൽ ഓഫീസർക്കാണ്.