ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽ ജുമാമസ്ജിദിൻ പുറത്ത് ഹനുമാൻ ചാലിസ ചൊല്ലുമെന്ന് ഹിന്ദുത്വ പ്രവർത്തകർ ഭീഷണി മുഴക്കിയിരുന്നു. ഇതേതുടർന്ന് മസ്ജിദ് മേഖലയിൽ പോലീസ് സുരക്ഷ ശക്തമാക്കി.
ക്ഷേത്രം തകർത്താണ് പള്ളി നിർമ്മിച്ചതെന്ന സ്ഥിരം പ്രഖ്യാപനവുമായി ഹിന്ദുത്വ പ്രവർത്തകരും മാണ്ഡ്യ ജുമാമസ്ജിദിലെത്തി.
വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ ഉൾപ്പെടെയുള്ള സംഘടനകൾ പള്ളിക്ക് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലാൻ അധികൃതരോട് അനുമതി തേടിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.