ബെംഗളൂരു: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോടതി കസ്റ്റഡിയിലുള്ള സാരികളും പാദരക്ഷകളും ലേലം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കത്ത്.
കഴിഞ്ഞ 26 വർഷമായി കസ്റ്റഡിയിലുള്ള 11,344 സാരികൾ, 250 ഷാളുകൾ, 750 ജോഡി പാദരക്ഷകൾ എന്നിവ ലേലം ചെയ്യണമെന്ന് വിവരാവകാശ പ്രവർത്തകൻ ടി നരസിംഹമൂര്‍ത്തി ആവശ്യപ്പെട്ടു. നരസിംഹമൂർത്തിയാണ് കത്ത് എഴുതിയത്.
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് 1996 ഡിസംബർ 11ന് ജയലളിതയുടെ ചെന്നൈയിലെ പോയസ് ഗാർഡനിലെ വസതിയിൽ നിന്നാണ് ഇവ പിടികൂടിയത്. 2003 നവംബറിലാണ് സുപ്രീം കോടതി കേസ് ബെംഗളൂരുവിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. അതിനാൽ സ്വത്ത് 2003 മുതൽ വിധാൻ സൗധയിലെ സർക്കാർ ട്രഷറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദീര്‍ഘകാലം വസ്ത്രങ്ങള്‍ മടങ്ങിയിരിക്കുന്നത് നശിക്കാനിടയാകുമെന്ന് നരസിംഹമൂർത്തി കത്തിൽ ചൂണ്ടിക്കാട്ടുന്നു.