ജപ്പാൻ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ (67) അന്തരിച്ചു. പടിഞ്ഞാറൻ ജാപ്പനീസ് നഗരമായ നരയിൽ ഒരു പ്രസംഗം നടത്തുന്നതിനിടെ ഷിൻസോ ആബെയ്ക്ക് വെടിയേറ്റിരുന്നു. ജപ്പാനിൽ പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് ആക്രമണമുണ്ടായത്. നെഞ്ചിലാണ് വെടിയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ആബെയുടെ നില ഗുരുതരമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30നാണ് മരണവാർത്ത ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ജപ്പാനിലെ ഏറ്റവും ശക്തരായ രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു ഷിൻസോ ആബെ. പാർലമെന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനിടെയാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്.