Spread the love

തിരുവനന്തപുരം: ജയിലുകളിൽ കാലാകാലങ്ങളിൽ മാറ്റമുണ്ടാകുന്നുണ്ടെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തടവുകാരെ പ്രതികാരത്തോടെ വീക്ഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാ സ്വാതന്ത്ര്യങ്ങളും അക്കാലത്ത് നിയന്ത്രിതമായിരുന്നു. ഇന്ന് ജയിൽ എന്ന ആശയം മാറിയിരിക്കുന്നു. ജയിൽ തിരുത്തലിന്‍റെയും വായനയുടെയും കേന്ദ്രമായി മാറി.

തടവുകാരുടെ പരിവർത്തനത്തിനുള്ള കേന്ദ്രമായി ജയിൽ മാറി. തടവുകാരെ അന്തേവാസികൾ എന്ന് വിളിക്കാൻ തുടങ്ങുകയും ചെയ്തു. തടവുകാരിൽ മനംമാറ്റം സൃഷ്ടിക്കാൻ ജയിൽ ഉദ്യോഗസ്ഥർ ശ്രമിക്കണം. കുറ്റകൃത്യങ്ങൾ നടത്തി ജയിലിൽ എത്തുന്നവരെ കൊടുംകുറ്റവാളികളായി വിട്ടയക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

By newsten