Spread the love

നമ്മുടെയും,പ്രിയപ്പെട്ടവരുടെയും ജന്മദിനങ്ങൾ വളരെ സന്തോഷത്തോടെയാണ് നാം ആഘോഷിക്കുന്നത്.തെരുവോരത്ത് കഴിയുന്ന ഒരമ്മ മൂന്ന് വയസ്സുള്ള മകന്റെ ജന്മദിനം തന്നാലാവും വിധം ആഘോഷമാക്കുന്ന ദൃശ്യങ്ങളാണ് ജനമനസ്സ് കീഴടക്കിയത്.വഴിയിലൂടെ നടന്നു പോകുന്നവർക്കെല്ലാം മിഠായിപ്പൊതി നീട്ടുകയാണവർ.

തമിഴ്നാട് സ്വദേശികളാണ് ഈ കുടുംബം. സ്വന്തമായി വീടില്ല. പാളയം ബസ് സ്റ്റാന്റിലാണ് ഇവരുടെ താമസം. മകന്റെ പിറന്നാൾ ദിവസം ഒന്നും കഴിച്ചിരുന്നുമില്ല.എന്നാലും നിഖിൽ പ്രസാദ് എന്ന കുഞ്ഞുമകന്റെ ജന്മദിനം അവർ ആഘോഷമാക്കി. മിഠായി വാങ്ങിയതും സുമനസ്സുകൾ നൽകിയ പണം കൊണ്ട് തന്നെ.

ചിലർ മിഠായി വാങ്ങാതെ അവരെ കടന്നുപോയി.മറ്റുചിലരാകട്ടെ കുട്ടിക്ക് ചെറിയ സമ്മാനങ്ങൾ നൽകാനും മറന്നില്ല.ജന്മദിനം ആഘോഷിക്കുന്നതിനായൊരു വീടോ,സുഹൃത്തുക്കളോ ഇല്ലെങ്കിലും മകനെ സന്തോഷിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന് ആ അമ്മ പറഞ്ഞു. ആഡംബരവും,ആഘോഷവുമില്ലെങ്കിലും തങ്ങളുടെ ചെറിയ ലോകത്ത് സന്തോഷം കണ്ടെത്തുകയാണവർ.

By newsten