ലക്‌നൗ: യുപിയിലെ റെസ്റ്റോറന്റിൽ ഇറ്റാലിയൻ വിഭവത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേരിട്ടതിൽ പ്രതിഷേധം.
ഇറ്റാവയിലെ ഒരു റെസ്റ്റോറന്റി ൽ രാഹുൽ ഗാന്ധിയുടെ പേരിലാണ് ഈ ഇറ്റാലിയൻ വിഭവം അറിയപ്പെടുന്നത്. സംഭവത്തെ തുടർന്ന് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. നഗരത്തിലെ സിവിൽ ലൈൻസ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടലാണ് രാഹുൽ ഗാന്ധിയുടെ പേര് വിഭവത്തിന് നൽകിയിരിക്കുന്നത്.
ഹോട്ടലിലെ ഇറ്റാലിയൻ വിഭവങ്ങളുടെ വിവരങ്ങളും വിലയും നൽകുന്ന മെനുവിന് ‘ഇറ്റാലിയൻ രാഹുൽ ഗാന്ധി’ എന്നാണ് പൊതുവെ തലക്കെട്ട്. ഇതിനു താഴെയാണ് ഇറ്റാലിയൻ വിഭവങ്ങൾ ചേർത്തിരിക്കുന്നത്. ഇറ്റാലിയൻ പാസ്ത, മെക്സിക്കൻ പാസ്ത, കോൺ പാസ്ത, ചീസ് പാസ്ത, ഹാങ്ഓവർ പാസ്ത എന്നിവ മെനുവിൽ ഉൾപ്പെടുന്നു.