കല്‍പറ്റ: വയനാട് രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ പൊലീസും ക്രൈംബ്രാഞ്ചും റിപ്പോർട്ട് പുറത്തുവിട്ടു. മഹാത്മാഗാന്ധിയുടെ ഛായാചിത്രം തകർത്തത് എസ്എഫ്ഐ പ്രവർത്തകരല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓഫീസിൽ കയറിയ എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ഫോട്ടോകൾ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്താണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. പ്രതിഷേധക്കാരെ നീക്കിയതിന് ശേഷം പോലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രത്തിൽ ചുമരിൽ ഗാന്ധിജിയുടെ ചിത്രമുണ്ട്. എന്നാൽ കോൺഗ്രസ് പ്രവർത്തകർ ഓഫീസ് സന്ദർശിച്ചതിന് പിന്നാലെ ഗാന്ധിജിയുടെ ചിത്രം നിലത്ത് കിടക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.