ചെന്നൈ: മതപരിവർത്തനം നടത്തിയയാൾക്ക് മതപരിവർത്തനത്തിന് മുമ്പ് ഉണ്ടായിരുന്ന ജാതിയുടെ പേരിലുള്ള ആനുകൂല്യം അവകാശപ്പെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ജോലിയിൽ സംവരണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ മതം മാറുമ്പോൾ ജാതി കൂടെ കൂട്ടാൻ കഴിയില്ലെന്ന് വ്യക്തമാക്കി.
പ്രത്യേക മതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് അതാത് സംസ്ഥാനങ്ങളിൽ പ്രത്യേക സംവരണം ഉണ്ടെങ്കിൽ മാത്രമേ ആനുകൂല്യം അവകാശപ്പെടാനാവൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി.
മതം മാറിയവരുടെ സംവരണവിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ഇക്കാര്യത്തിൽ ഹൈക്കോടതിക്ക് പ്രത്യേക തീരുമാനമെടുക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ പറഞ്ഞു.