Spread the love

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള എയ്ഡഡ് കോളേജുകളിൽ ബിബിഎ കോഴ്സിൽ എം.കോം. യോഗ്യതയുളളവർ പഠിപ്പിക്കുന്നത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ പുനഃപരിശോധിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ്. മെയ് 22ന് അഡീഷണൽ ചീഫ് സെക്രട്ടറി രജിസ്ട്രാർക്ക് അയച്ച കത്തിലാണ് നിർദേശം.

എന്നാൽ, ഇക്കാര്യത്തിൽ സർവകലാശാല ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിലവിലുള്ള നിയമനങ്ങൾ അതേപടി തുടരുമെന്നും ബാക്കിയുള്ള നിയമനങ്ങൾ ഉത്തരവനുസരിച്ച് മാറ്റാനാണ് തീരുമാനമെന്നും കാലിക്കറ്റ് സർവകലാശാല അധികൃതർ അറിയിച്ചു.

ഒരു പ്രത്യേക വിഷയത്തിൽ ബിരുദാനന്തരബിരുദം നേടിയവരാണ് അധ്യാപനം നടത്തേണ്ടതെന്ന് യു.ജി.സി. വ്യവസ്ഥ. അതേസമയം, 2013ലെ 60:40 റൂൾ പ്രകാരമാണ് കാലിക്കറ്റിൽ എയ്ഡഡ് ബി.ബി.എ. കോഴ്സിൽ അധ്യാപകരെ നിയമിക്കുന്നത്.

By newsten