Spread the love

റിയാദ്: തന്ത്രപ്രധാനമായ രണ്ട് ചെങ്കടൽ ദ്വീപുകൾ സൗദി അറേബ്യയ്ക്ക് കൈമാറാനുള്ള കരാറിന് ഇസ്രായേൽ അംഗീകാരം നൽകി. വ്യാഴാഴ്ചയാണ് ഇസ്രായേൽ കരാറിന് അംഗീകാരം നൽകിയത്.

യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ സന്ദർശനത്തിന് മുന്നോടിയായാണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. ബൈഡന്‍റെ മിഡിൽ ഈസ്റ്റ് സന്ദർശനം ഇസ്രായേലും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇസ്രായേൽ.

സൗദി സന്ദർശന വേളയിൽ ഇസ്രായേലുമായി ബന്ധപ്പെട്ട പദ്ധതികൾ ബൈഡൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് ചെങ്കടൽ ദ്വീപുകളായ ടിറാൻ, സനാഫിർ എന്നിവ നിലവിൽ ഈജിപ്തിന്‍റെ നിയന്ത്രണത്തിലാണെങ്കിലും, സാമ്പത്തിക നേട്ടങ്ങൾക്കായി ദ്വീപുകൾ റിയാദിന് കൈമാറാൻ കെയ്റോ വർഷങ്ങൾക്ക് മുമ്പ് സമ്മതിച്ചിരുന്നു. ഇസ്രായേൽ തുറമുഖമായ അയിലമിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്താൻ ഈ രണ്ട് ദ്വീപുകളും ഉപയോഗിക്കാം. ചെങ്കടലിനെയും അഖാബ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന തിറാൻ കടലിടുക്കിലെ രണ്ട് ദ്വീപുകളാണ് ടിറാൻ, സനാഫിർ എന്നിവ.

By newsten