മസ്കത്ത്: അടുത്ത രണ്ട് ദിവസങ്ങളിൽ ഒമാനിലെ ചില ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിൽ സൗത്ത് അൽ ബാത്തിന, മസ്കത്ത്, സൗത്ത് അൽ ഷർഖിയ ഗവർണറേറ്റുകളിൽ നേരിയ മഴയുണ്ടാകും.
അടുത്ത രണ്ട് ദിവസത്തേക്ക് മിക്ക ഗവർണറേറ്റുകളിലും താപനിലയിൽ പ്രകടമായ കുറവുണ്ടാകാൻ സാധ്യതയുണ്ട്. മുസന്ദം ഗവർണറേറ്റിന്റെയും ഒമാൻ കടലിന്റെയും തീരങ്ങളിൽ ഇടത്തരം തിരമാലകൾ ഉണ്ടായേക്കും. തിരമാല പരമാവധി രണ്ടു മീറ്റർ ഉയരത്തിൽ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.