ഇറാനിയൻ പ്രസിഡന്റ് ഇബ്രഹാം റൈസിയുമായി അഭിമുഖം നടത്താൻ തീരുമാനിച്ച ബ്രിട്ടീഷ്-ഇറാൻ മാധ്യമ പ്രവർത്തകയോട് ശിരോവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടു. സാധ്യമല്ലെന്ന് മാധ്യമപ്രവർത്തക അറിയിച്ചതിനെ തുടർന്ന് അഭിമുഖം റദ്ദാക്കി. ശരിയായ രീതിയിൽ ശിരോവസ്ത്രം ധരിക്കാത്തതിന് മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത 22കാരി മരണപ്പെട്ട സംഭവത്തിൽ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഈ വാർത്ത.
ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിനായി ന്യൂയോർക്കിലെത്തിയ പ്രസിഡന്റ് റെയ്സിയുമായി അഭിമുഖം നടത്താൻ തീരുമാനിച്ചതായി സിഎൻഎന്നിന്റെ മുഖ്യ അന്താരാഷ്ട്ര അവതാരകയായ ക്രിസ്റ്റ്യൻ അമൻപൗർ തന്റെ ട്വിറ്റർ ഹാൻഡിലിൽ വെളിപ്പെടുത്തി. “യുഎസ് മണ്ണിൽ പ്രസിഡന്റ് റൈസിയുടെ ആദ്യ അഭിമുഖമായിരിക്കും ഇത്” എന്നും അമൻപൗർ പറഞ്ഞിരുന്നു.