ടെഹ്‌റാന്‍: ഇറാനില്‍ ഒറ്റദിവസം മൂന്ന് സ്ത്രീകളുടെ വധശിക്ഷ നടപ്പിലാക്കിയതായി റിപ്പോര്‍ട്ട്. രാജ്യത്ത് സ്ത്രീകളുടെ വധശിക്ഷകളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവുണ്ടായതായി റിപ്പോർട്ടുകൾ ഉള്ള സമയത്താണ് കൂട്ട വധശിക്ഷയുടെ വാർത്തകൾ പുറത്തുവരുന്നത്.
ജൂലൈ 27ന് രാജ്യത്തെ വിവിധ ജയിലുകളിൽ മൂന്ന് സ്ത്രീകളെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി നോർവേ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്സ് (ഐഎച്ച്ആർ) അറിയിച്ചു. ഭർത്താക്കൻമാരെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് വ്യത്യസ്ത കേസുകളിലായി മൂന്ന് സ്ത്രീകളെയും തൂക്കിലേറ്റിയതെന്ന് എൻജിഒ പറയുന്നു.
ഈ കേസുകളിൽ പലതിലും, തങ്ങളെ നിരന്തരം പീഡിപ്പിച്ചിരുന്ന ഭര്‍ത്താക്കന്മാരെയാണ് സ്ത്രീകള്‍ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.