Spread the love

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫൈനലിന്റെ 15-ാം സീസണിൽ, രാജസ്ഥാൻ റോയൽസും ഗുജറാത്തും തമ്മിൽ നടന്നത് ഒത്തുകളി ആയിരുന്നോ? രാജസ്ഥാനെ ഗുജറാത്ത് ടൈറ്റൻസ് തോൽപ്പിച്ച് കിരീടം നേടിയ ഫലം മുൻകൂട്ടി ആസൂത്രണം ചെയ്തതൊ?

ഈ വർഷത്തെ ഐപിഎൽ മത്സരഫലങ്ങളെല്ലാം വ്യാജമാണെന്ന് ആരോപിച്ച് മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പരസ്യമായി രംഗത്തെത്തിയതോടെയാണ് ടൂർണമെന്റ് തന്നെ സംശയത്തിന്റെ നിഴലിലായത്. ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യൻ സ്വാമി ആരോപണം ഉന്നയിച്ചത്.

ഐപിഎൽ മത്സരങ്ങളിൽ ഒത്തുകളി നടന്നതായി നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ടോസ് നേടിയിട്ടും ബാറ്റ് ചെയ്യാൻ തീരുമാനിച്ച രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിനെതിരെ ഒത്തുകളി ആരോപിച്ചവരുണ്ട്. ഗുജറാത്തിന്റെ ചേസ് റെക്കോർഡ് അറിയില്ലെങ്കിലും സഞ്ജു ചേസ് ചെയ്യാൻ അവസരം നൽകിയതിൽ ഒരു വിഭാഗം ആരാധകർക്ക് സംശയമുണ്ടായിരുന്നു.

By newsten