തിരുവനനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്ന് പ്രതികൾക്കും ജാമ്യം ലഭിച്ചു. ഫർസീൻ മജീദിനും നവീൻ കുമാറിനും ജാമ്യവും സുജിത് നാരായണന് മുൻകൂർ ജാമ്യവുമാണ് ലഭിച്ചത്. ഫർസീനും നവീനും റിമാൻഡിലാണ്.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്.വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ ശേഷമായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഇതിന് പിന്നാലെയാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഇവരെ മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് 36 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പൈലറ്റ്, കോ-പൈലറ്റ്, രണ്ട് ക്യാബിൻ ക്രൂ എന്നിവരുൾപ്പെടെ ആകെ 40 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.