Spread the love

കൊവിഡ് നിയന്ത്രണങ്ങൾ ഒഴിഞ്ഞ് യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ ഇന്ത്യൻ റെയിൽവേയുടെ വരുമാനം കുത്തനെ ഉയർന്നു. പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനം നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ എട്ട് മാസങ്ങളിൽ 76 ശതമാനം ഉയർന്ന് 43,324 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 24,631 കോടി രൂപയായിരുന്നു.

2022 ഏപ്രിൽ-നവംബർ കാലയളവിൽ, റിസർവ്ഡ് പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 22,904 കോടി രൂപയിൽ നിന്ന് 50 ശതമാനം ഉയർന്ന് 34,303 കോടി രൂപയായി. ഏകദേശം 536.5 ദശലക്ഷം യാത്രക്കാർ ഈ വിഭാഗത്തിൽ ഇതേ കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്തു. ടിക്കറ്റ് ബുക്കിംഗില്‍ 10 ശതമാനം വാര്‍ഷിക വര്‍ധനവ് രേഖപ്പെടുത്തി.

2022 ഏപ്രിൽ-നവംബർ കാലയളവിൽ അൺറിസർവ്ഡ് പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനം 422 ശതമാനം ഉയർന്ന് 9,021 കോടി രൂപയായി. ഈ വിഭാഗത്തിൽ 3.52 ബില്യൺ യാത്രക്കാരാണ് ഇക്കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. ഇത് 155 ശതമാനം വാർഷിക വർദ്ധനവാണ്.

By newsten