Spread the love

ഇന്ത്യയിൽ നിന്ന് അയൽ രാജ്യങ്ങളിലേക്ക് 27,000 സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്യാനുള്ള വിവോയുടെ ശ്രമം ഒരാഴ്ചയിലേറെയായി ഇന്ത്യൻ ഉദ്യോഗസ്ഥർ തടഞ്ഞു. വിവോ കമ്യൂണിക്കേഷൻസ് ടെക്നോളജി ഇന്ത്യയിൽ നിർമ്മിക്കുന്ന സ്മാർട്ട്ഫോണുകളുടെ കയറ്റുമതി ധനമന്ത്രാലയത്തിന്‍റെ റവന്യൂ ഇന്‍റലിജൻസ് യൂണിറ്റ് തടഞ്ഞതായാണ് റിപ്പോർട്ട്. കയറ്റുമതിയുടെ മൂല്യം ഏകദേശം 15 ദശലക്ഷം ഡോളറാണ്.

ഈ സമ്പ്രദായം അവസാനിപ്പിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ ചെയർമാൻ പങ്കജ് മൊഹീന്ദ്രൂ ആവശ്യപ്പെട്ടു. 2026 മാർച്ച് അവസാനത്തോടെ 120 ബില്യൺ ഡോളർ മൂല്യമുള്ള ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തെ ഇത് പ്രതികൂലമായി ബാധിക്കും.

ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയവും വിവോ ഇന്ത്യയും പ്രതികരിച്ചിട്ടില്ല. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികളുടെ പരിശോധനയും വർദ്ധിപ്പിച്ചിട്ടുണ്ട്. നവംബർ ആദ്യം, വിവോ ഇന്ത്യയിൽ നിർമ്മിച്ച സ്മാർട്ട്ഫോണുകളുടെ ആദ്യ ബാച്ച് സൗദി അറേബ്യ, തായ്ലൻഡ് തുടങ്ങിയ വിപണികളിലേക്ക് കയറ്റുമതി ചെയ്തിരുന്നു.

By newsten