Spread the love

ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ രാഹുൽ ഗാന്ധിയെന്ന് തെറ്റിദ്ധരിച്ച സ്കൂൾ വിദ്യാർത്ഥിയെ അനുസ്മരിച്ച് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സംസ്ഥാന ബജറ്റിൻമേലുള്ള നിയമസഭാ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അഖിലേഷ്.

“ഒരിക്കൽ ഞാൻ ഒരു പ്രൈമറി സ്കൂളിൽ പോയപ്പോൾ, അവിടെ പഠിച്ച ഒരു വിദ്യാർത്ഥി എന്നെ തിരിച്ചറിഞ്ഞില്ല. ഞാൻ ആരാണെന്ന് അറിയാമോ എന്ന് ഞാൻ ആ പയ്യനോട് ചോദിച്ചു. രാഹുൽ ഗാന്ധിയെന്നായിരുന്നു കുട്ടിയുടെ മറുപടി. നിരവധി പ്രധാനമന്ത്രിമാരെ രാജ്യത്തിന് നൽകിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്. എന്നാൽ വിദ്യാഭ്യാസ സൂചികയിൽ സംസ്ഥാനം പിന്നിൽ നിന്ന് നാലാം സ്ഥാനത്താണ്,” അഖിലേഷ് പറഞ്ഞു.

അഖിലേഷിന്റെ പ്രസ്താവന കേട്ട് സഭയിലെ അംഗങ്ങൾ പൊട്ടിച്ചിരിച്ചപ്പോൾ സമാജ് വാദി പാർട്ടി അധ്യക്ഷൻ പറഞ്ഞു: “സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് അവർക്ക് സങ്കടമില്ല. അവരെ സംബന്ധിച്ചിടത്തോളം വലിയ കാര്യം അവർ ഒരു കോൺഗ്രസ് നേതാവിനെ പരാമർശിക്കുന്നു എന്നതാണ്.” 2012 മുതൽ 2017 വരെ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു അഖിലേഷ്.

By newsten