യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കണമെന്ന് ഫുട്ബോൾ ഇതിഹാസം പെലെ റഷ്യൻ പ്രസിഡന്റ് പുടിനോട് അഭ്യർത്ഥിച്ചു. ലോകകപ്പിന്റെ നിർണായക യോഗ്യത മത്സരത്തിൽ സ്കോട്ട്ലാൻഡിനെ നേരിടാൻ ഒരുങ്ങുന്നതിന് മുൻപ് ആയിരുന്നു പെലെയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. യുക്രൈനിലെ ജനങ്ങൾ തങ്ങളുടെ രാജ്യത്തെ വിഴുങ്ങിയ ദുരന്തം 90 മിനിറ്റെങ്കിലും മറക്കാൻ ശ്രമിക്കുമെന്നും അതിന് അവർക്ക് അവസരം നൽകണമെന്നും അദ്ദേഹം പറഞ്ഞു. സ്കോട്ട്ലൻഡിനെ 3-1ന് തോൽപ്പിച്ച യുക്രൈൻ ഞായറാഴ്ച വെയിൽസിനെ നേരിടും, ആ മത്സരം ജയിച്ചാൽ ഇംഗ്ലണ്ട്, അമേരിക്ക, ഇറാൻ എന്നിവ ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിലേക്ക് യോഗ്യത നേടും.
ഒരു അഭ്യർത്ഥന സമർപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നു. ഈ അധിനിവേശം അവസാനിപ്പിക്കുക. ഈ ആക്രമണങ്ങൾക്ക് ഒരു ന്യായീകരണവുമില്ല. ഈ സംഘർഷം ക്രൂരമാണ്. പെലെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.