വാഷിങ്ടണ്‍ ഡിസി: അമേരിക്കയിൽ ഭീകരാക്രമണ ഭീഷണി വർധിച്ചതായി ഡിപ്പാർട്ട്മെൻറ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റി. ഗർഭച്ഛിദ്ര നിയമം ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യവ്യാപകമായി നിരോധിക്കപ്പെടുമെന്നുമുള്ള ആശങ്കകൾക്കിടെയാണ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ മുന്നറിയിപ്പ്. യുഎസ്-മെക്സിക്കോ അതിർത്തിയിൽ വർദ്ധിച്ചുവരുന്ന അനധികൃത കുടിയേറ്റം, അടുത്ത ആറ് മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യത.