അഗ്നിപഥ് പദ്ധതിക്കെതിരെ നാളെ ഭാരത് ബന്ദെന്ന പേരിൽ സംസ്ഥാന പൊലീസ് മീഡിയ സെൽ ഇറക്കിയ സർക്കുലറിൽ ആശയക്കുഴപ്പം. നാളെ സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലെന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. തിങ്കളാഴ്ച ഭാരത് ബന്ദായതിനാൽ പൊലീസ് മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നായിരുന്നു സർക്കുലർ.
പോലീസ് മീഡിയ സെൽ പുറത്തിറക്കിയ സർക്കുലർ:
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകൾ തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ പശ്ചാത്തലത്തിൽ പൊലീസ് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.