Spread the love

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂണ് 21 വരെ മഴ തുടരും. ഇതിൻറെ ഭാഗമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. നാളെ മുതൽ 21 വരെ കേരള, കർണാടക തീരങ്ങളിലുള്ള മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. എന്നാൽ ഇന്ന് മുതൽ 21 വരെ ലക്ഷദ്വീപ് തീരത്ത് നിരോധനാജ്ഞ തുടരും.

വടക്കൻ കർണാടക മുതൽ തെക്കൻ തമിഴ്നാട് വരെ നിലനിൽക്കുന്ന ന്യൂനമർദ്ദത്തിൻറെയും അറബിക്കടലിൽ ശക്തമായ പടിഞ്ഞാറൻ കാറ്റിൻറെയും സ്വാധീനത്താൽ അടുത്ത 4 ദിവസത്തേക്ക് കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കേരള-കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

By newsten