കോവിഡ് കൂടുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിനു നിർദേശം നൽകി. പൊതുസ്ഥലം, ജനം ഒത്തുചേരുന്ന സ്ഥലങ്ങൾ, വാഹനയാത്ര, ജോലിസ്ഥലത്ത് എന്നിവടങ്ങളിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ ഏപ്രിൽ 27ന് ഉത്തരവിറക്കിയിരുന്നു. ഇതു പലരും പാലിക്കുന്നില്ലെന്ന് കണ്ടതോടെയാണ് പരിശോധന ശക്തമാക്കുന്നത്. മാസ്ക് ധരിക്കാത്തവരിൽനിന്ന് 500 രൂപയാണ് പിഴയായി ഈടാക്കിയിരുന്നത്. സ്വകാര്യ വാഹനങ്ങളിൽ ഉൾപ്പെടെ മാസ്ക് നിർബന്ധമാണ്.