Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില ഉയർന്നു. ഇന്നലെ പവന് 80 രൂപയാണ് കൂടിയത്. ഇന്ന് 400 രൂപയുടെ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ നിലവിലെ വിപണി വില 38,480 രൂപയായി ഉയർന്നു. ജൂൺ ആദ്യം മുതൽ സ്വർണ്ണ വിലയിൽ കൂടുതൽ കുറവ് ചാഞ്ചാട്ടം തുടരുകയാണ്. 

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 50 രൂപയാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 4810 രൂപയായി ഉയർന്നു. ഇന്നലെ പവൻ 10 രൂപയുടെ വർദ്ധനവുണ്ടായി.  18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം സ്വർണത്തിന്റെ വിലയും ഉയർന്നിട്ടുണ്ട്. പവന് 45 രൂപയാണ് കൂടിയത്.  ഇതോടെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 3,930 രൂപയായി ഉയർന്നു. ഇന്നലെ അഞ്ച് രൂപയുടെ വർദ്ധനവുണ്ടായി. 

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹാൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

By newsten