ഹോങ്കോങ്ങ്: ഹോങ്കോങ്ങിലെ ലോകപ്രശസ്തമായ ഫ്ലോട്ടിംഗ് റെസ്റ്റോറൻറായ ജംബോ കിംഗ്ഡം കടലിൽ മുങ്ങി. കപ്പൽ മുങ്ങിയതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ജംബോ കിംഗ്ഡം എന്നറിയപ്പെടുന്ന മൂന്ന് നിലകളുള്ള ഒരു കപ്പലായിരുന്നു അത്. ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് റെസ്റ്റോറൻറായിരുന്നു ഇത്. ഹോങ്കോങിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ജംബോ 50 വർഷത്തോളമായി ദുരിതത്തിലാണ്.
ഒരു തുറമുഖത്തേക്ക് പോകുകയായിരുന്ന റസ്റ്റോറൻറ് ദക്ഷിണ ചൈനാ കടലിലെ ഷിൻഷ ദ്വീപുകൾക്ക് സമീപം തലകീഴായി മറിയുകയായിരുന്നുവെന്ന് അബർഡീൻ റെസ്റ്റോറൻറ് എൻ്റർപ്രൈസസ് ലിമിറ്റഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു. അബർഡീൻ റെസ്റ്റോറൻറ് എൻ്റർപ്രൈസസ് ലിമിറ്റഡാണ് റെസ്റ്റോറൻ്റ് നിയന്ത്രിക്കുന്നത്.