Spread the love

300 ചെറിയ ജെറ്റുകൾക്ക് ഓർഡർ നൽകാനുള്ള തയ്യാറെടുപ്പിലാണ് എയർ ഇന്ത്യ. നേരത്തെ കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായതോടെ പുതിയ ചുവടുവയ്പിന് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡറുകളിലൊന്നായിരിക്കും ഇത്.

എയർബസ് എസ്ഇയുടെ എ 320 നിയോ ഫാമിലി ജെറ്റുകളോ ബോയിംഗ് കമ്പനിയുടെ 737 മാക്സ് മോഡലുകളോ എയർ ഇന്ത്യ ഓർഡർ ചെയ്തേക്കും. അല്ലാത്ത പക്ഷം ഇവ രണ്ടും വാങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വാങ്ങൽ ചർച്ചകൾ വളരെ രഹസ്യമായി നടക്കുന്നു. ഇക്കാര്യത്തിൽ ടാറ്റ ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. 

എയർ ഇന്ത്യ വാങ്ങാൻ ഉദ്ദേശിക്കുന്ന 737 മാക്സ് ജെറ്റുകൾക്ക് 10 ജെറ്റുകൾ ഒറ്റ ഇടപാടിൽ കൈമാറുമ്പോൾ ഏകദേശം 40.5 ബില്യൺ ഡോളർ ചെലവ് വരും. അതായത് ഏകദേശം 400 കോടി രൂപ. 300 വിമാനങ്ങളുടെ നിർമ്മാണത്തിനും വിതരണത്തിനും വർഷങ്ങളെടുക്കും. അതിനാൽ, വിൽപ്പന ഘട്ടം ഘട്ടമായി നടത്തും. എയർബസ് ഒരു മാസം ഏകദേശം 50 ചെറിയ ജെറ്റുകൾ ഉത്പാദിപ്പിക്കുന്നു, 2023 പകുതിയോടെ ഇത് 65 ആയും 2025 ഓടെ 75 ആയും ഉയർത്താൻ കമ്പനി പദ്ധതിയിടുന്നു. 

By newsten