തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തിന്റെ സമഗ്രവികസനം നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ച് ഒരു പരിധി വരെ അത് നടപ്പാക്കാൻ സർക്കാരിനു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധിയെ അതിജീവിച്ച കേരളത്തിലെ ജനങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിനെ ലോകം ആശ്ചര്യത്തോടെയാണ് വീക്ഷിച്ചത്. രാജ്യത്തിനും ജനങ്ങൾക്കുമൊപ്പം നിൽക്കുന്ന പുരോഗതി കൈവരിക്കാൻ സർക്കാരിനു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് നടപ്പാക്കുന്ന അജണ്ടയിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് കേരളത്തിൽ സർക്കാർ സ്വീകരിക്കുന്നത്. രാജ്യത്തിന്റെ വലതുപക്ഷ അജണ്ടയ്ക്ക് ബദലാണ് ഞങ്ങളെന്ന് തെളിയിക്കാൻ നമുക്ക് കഴിഞ്ഞു. ആഗോളവൽക്കരണത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും ഭാഗമായ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഒരു നിലപാട് സ്വീകരിക്കാൻ നമുക്ക് കഴിഞ്ഞു.