മെയ് മാസത്തെ ജിഎസ്ടി വരുമാനം കുറഞ്ഞു. ഏപ്രിലിലെ എക്കാലത്തെയും ഉയർന്ന നിരക്കായ 1.68 ലക്ഷം കോടി രൂപയിൽ നിന്ന് 16 ശതമാനമാണ് കുറഞ്ഞത്. 1.41 ലക്ഷം കോടി രൂപയാണ് മെയ് മാസത്തിൽ ലഭിച്ചതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. തുടർച്ചയായ 11-ാം മാസമാണ് ഒരു ലക്ഷം കോടിയിലധികം രൂപ സമ്പാദിക്കുന്നത്.
മെയ് മാസത്തിൽ പിരിച്ചെടുത്ത മൊത്തം ജിഎസ്ടിയിൽ 25,036 കോടി രൂപയാണ് കേന്ദ്ര ജിഎസ്ടി പിരിവ്. 31,001 കോടി രൂപ സംസ്ഥാന ജിഎസ്ടിയിലും 73,345 കോടി രൂപ സംയോജിത ജിഎസ്ടിയിലും സമാഹരിച്ചു. 10,502 കോടി രൂപ സെസായി ലഭിച്ചു.