ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9923 പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 79,313 ആയി. ഇന്നലെ 7293 പേർ രോഗമുക്തി നേടി. അതേസമയം 17 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ഡൽഹിയിൽ നിന്ന് ആറ് പേരും കേരളത്തിൽ നിന്ന് അഞ്ച് പേരും മഹാരാഷ്ട്രയിൽ നിന്ന് രണ്ട് പേരും ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 5,24,890 ആയി. അതേസമയം, ദേശീയ കോവിഡ് -19 രോഗമുക്തി നിരക്ക് 98.61 ശതമാനമായി രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.55 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനവുമാണെന്ന് മന്ത്രാലയം അറിയിച്ചു.