ന്യുഡൽഹി: രാജ്യത്ത് ഇന്ന് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. 12,899 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 15 പേർ മരിച്ചു. രോഗമുക്തി നിരക്ക് 98.62 ശതമാനമായി കുറഞ്ഞു.
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഒമൈക്രോണിൻറെ ഉപ വകഭേദങ്ങളാണ് നിലവിലെ രോഗവ്യാപനത്തിന് കാരണമെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭാരത് ബയോടെക്കിൻറെ മൂക്കിലെ വാക്സിൻറെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ പൂർത്തിയായി. ഈ വർഷം ജനുവരിയിൽ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടത്താൻ ഡിസിജിഐ അനുമതി നൽകിയിരുന്നു. അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചാൽ മൂക്കിലൂടെ നൽകാവുന്ന ലോകത്തിലെ ആദ്യ വാക്സിനാകും ഇത്.