ന്യൂഡല്‍ഹി: രാജ്യത്തെ 30 ശതമാനം ഭൂമിയും വരള്‍ച്ചാവെല്ലുവിളി നേരിടുന്നെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. മരുവത്കരണം തടയാൻ പ്രദേശവാസികളുടെ നൈസര്‍ഗിക ജ്ഞാനം പരമാവധി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മരുവത്കരണം, വരൾച്ച പ്രതിരോധ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഭൂപേന്ദ്ര യാദവ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച ‘പരിസ്ഥിതി സൗഹൃദ ജീവിതശൈലി’ എന്ന ആശയം നടപ്പാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മരുവത്കരണം തടയുന്നതിനുള്ള വിവിധ രീതികൾ മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ പങ്കുവെച്ചു. പരിസ്ഥിതി സെക്രട്ടറി ലീന നന്ദൻ, വനംവകുപ്പ് ഡയറക്ടര്‍ ജനറല്‍ സി.പി. ഗോയല്‍ തുടങ്ങിയവർ സംസാരിച്ചു. പരിസ്ഥിതി മന്ത്രാലയത്തിലെയും വനംവകുപ്പിലെയും ജീവനക്കാരും സന്നിഹിതരായിരുന്നു.