ടെല്‍ അവീവ്: ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമല്ലെന്ന വിവാദ യുഎസ് സുപ്രീം കോടതി വിധിയിൽ അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രായേൽ അതൃപ്തി പ്രകടിപ്പിച്ചു. യുഎസ് കോടതി വിധിയോട് പ്രതികരിച്ച് ഇസ്രായേൽ രാജ്യത്തെ ഗർഭഛിദ്ര നിയന്ത്രണങ്ങൾ കൂടുതൽ മയപ്പെടുത്തി.
പുതിയ നിയമങ്ങൾ ഇസ്രായേൽ പാർലമെന്ററി കമ്മിറ്റിയും പാസാക്കിയിട്ടുണ്ട്. പുതിയ നിയമം അനുസരിച്ച്, രാജ്യത്തെ സാർവത്രിക ആരോഗ്യ സംവിധാനത്തിലൂടെ സ്ത്രീകൾക്ക് ഗർഭഛിദ്ര മരുന്നുകൾ എളുപ്പത്തിൽ ലഭ്യമാകും.