കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി തോറ്റിട്ടില്ലെന്ന് കെ വി തോമസ് വ്യക്തമാക്കി. എൽ.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ കോട്ടയായാണ് തൃക്കാക്കരയെ വിശേഷിപ്പിക്കുന്നതെന്നും ഈ കോട്ടയിൽ ഇടതുപക്ഷത്തിന് വോട്ട് വർദ്ധിച്ചത് വലിയ കാര്യമാണെന്നും തോമസ് കൂട്ടിച്ചേർത്തു.
കെ വി തോമസിനെ ഇറക്കിയിട്ടും വോട്ട് കിട്ടിയില്ല എന്ന പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരാൾക്ക് മാത്രം വോട്ട് ലഭിക്കില്ലേയെന്നും കെ വി തോമസ് ചോദിച്ചു. അതേസമയം, താൻ അവസരവാദിയാണെന്ന പ്രതീതി സൃഷ്ടിച്ചത് മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് സിൽവർലൈൻ.
കേരളത്തിന്റെ അനിവാര്യതയായ ഈ പദ്ധതിയെക്കുറിച്ചുള്ള തന്റെ നിലപാടിൽ മാറ്റമില്ലെന്നും തോമസ് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സിൽവർ ലൈൻ പദ്ധതി എങ്ങനെ ബാധിച്ചുവെന്ന് സി.പി.എം കൃത്യമായി പരിശോധിക്കുമെന്നും ഒരു പാർ ട്ടിക്കൊപ്പം നിൽക്കാൻ പദവികൾ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.