സൗദി അറേബ്യയുടെ ദേശീയ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി സൈബർ സുരക്ഷാ നിയമങ്ങൾ കർശനമാക്കാനൊരുങ്ങി പബ്ലിക് പ്രോസിക്യൂഷൻ. സൈബർ ക്രൈം വിരുദ്ധ നിയമം കുറ്റമറ്റ രീതിയിൽ നടപ്പാക്കി സൈബർ സുരക്ഷ ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
സൈബർ കുറ്റകൃത്യ വിരുദ്ധ നിയമം ദേശീയ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ തടയൽ നിയമങ്ങളും കുറ്റകൃത്യങ്ങൾ ക്കെതിരായ ശിക്ഷകളും സൈബർ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിൻ ഏറെ സഹായകമാകുമെന്ന് അധികൃതർ പറഞ്ഞു.
രാജ്യത്തെ താമസക്കാർക്ക് വ്യവസ്ഥാപിതമായ സുരക്ഷ കൈവരിക്കുന്നതിനും പൊതുതാൽപര്യം സംരക്ഷിക്കുന്നതിനും സൈബർ സുരക്ഷാ നിയമങ്ങൾ കർശനമാക്കേണ്ടതുണ്ടെന്നാണ് അവരുടെ അഭിപ്രായം. ഇൻറർനെറ്റിൻറെയും വിവരസാങ്കേതികവിദ്യാ ശൃംഖലകളുടെയും നിയമാനുസൃതമായ ഉപയോഗത്തിൽ നിന്ന് ഉരുത്തിരിയുന്ന അവകാശങ്ങൾ മാനിക്കപ്പെടണം.