റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. എണ്ണ ഇറക്കുമതിയുടെ മൂന്നിൽ രണ്ട് ഭാഗവും നിർത്തലാക്കൻ ആണ് തീരുമാനം.
ബ്രസൽസിൽ ഇന്നലെയും ഇന്നുമായി നടക്കുന്ന ഉച്ചകോടിയുടെ ആദ്യ ദിനത്തിലായിരുന്നു തീരുമാനം. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേലാണ് തീരുമാനം അറിയിച്ചത്.
യുദ്ധം അവസാനിപ്പിക്കാൻ റഷ്യയിൽ സമ്മർദ്ദം ചെലുത്താനും റഷ്യയുടെ വരുമാന സ്രോതസ്സുകൾ തടയാനുമാണ് നിരോധനമെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് പറഞ്ഞു.