ജയ്പൂര്‍: രാജസ്ഥാനിൽ കോണ്‍ഗ്രസിന് ആശ്വാസം. മായാവതിയുടെ പാർട്ടിയിലെ നാല് എംഎൽഎമാരുടെ വോട്ടുകളും കോണ്‍ഗ്രസിന് ലഭിച്ചു. സംസ്ഥാനത്ത് നാല് സീറ്റുകളിലേക്കുള്ള വാശിയേറിയ മത്സരത്തിലാണ് കോൺഗ്രസ് നേട്ടമുണ്ടാക്കിയത്. ഈ എംഎൽഎമാർ നേരത്തെ തന്നെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
നേരത്തെ മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിക്കൊപ്പമുണ്ടായിരുന്ന ആറ് എം.എൽ.എമാരും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും നിയമസഭാ മന്ദിരത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
നിയമസഭാ മന്ദിരത്തിൽ രാവിലെ 9 മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് 4 മണി വരെ തുടരും. വൈകിട്ട് അഞ്ച് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും രാവിലെ 9 മണിക്ക് മുമ്പ് ഗെഹ്ലോട്ട് നിയമസഭയിൽ എത്തിയിരുന്നു.