ന്യൂദല്‍ഹി: അടുത്ത രണ്ടോ മൂന്നോ ദിവസത്തേക്ക് വടക്കുപടിഞ്ഞാറൻ, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ ഉഷ്ണതരംഗങ്ങൾ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. അതേസമയം, അടുത്ത അഞ്ച് ദിവസത്തേക്ക് വടക്കുകിഴക്കൻ ഇന്ത്യയിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് ഡൽഹിയിൽ കുറഞ്ഞ താപനില 28.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇത് സാധാരണയേക്കാൾ കൂടുതലാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. പരമാവധി താപനില 44 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡൽഹിയിൽ പകൽ സമയത്ത് തെളിഞ്ഞ ആകാശത്തിന് സാക്ഷ്യം വഹിക്കാനും ചില സ്ഥലങ്ങളിൽ ഉഷ്ണതരംഗങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തലസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.