മുംബൈ: മഹാരാഷ്ട്രയിൽ 15 വിമത ശിവസേന എംഎൽഎമാർക്ക് കേന്ദ്രം വൈ പ്ലസ് സുരക്ഷ നൽകിയിട്ടുണ്ട്. വിമത എംഎൽഎമാരുടെ ഓഫീസുകൾ ശിവസേന പ്രവർത്തകർ തകർക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷിൻഡെ ക്യാമ്പിലെ എംഎൽഎമാർക്ക് കേന്ദ്രം സുരക്ഷ നൽകിയിരുന്നു. എന്നാൽ വിമത എംഎൽഎമാരുടെ നേതാവായ ഏക്നാഥ് ഷിൻഡെയെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഒന്നോ രണ്ടോ കമാൻഡോകളും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ എട്ട് പേർ വൈ++ സുരക്ഷയിലുള്ളത്. ദാദർ എംഎൽഎ ഉൾപ്പെടെ ചില വിമത ശിവസേന എംഎൽഎമാരുടെ വീടുകളിലും സിആർപിഎഫിനെ വിൻയസിച്ചിട്ടുണ്ട്. താനെ, ഡോംബിവ്ലി, കൽയാൺ, ഉൽഹാസ് നഗർ എന്നിവിടങ്ങളിലെ ഷിൻഡെ ക്യാമ്പുകൾക്കായും പൊലീസ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയ എംഎൽഎമാർ:
Ramesh Bornare
Mangesh Kudalkar
Sanjay Shirsat
Latabai Sonawane
Prakas Surve
Sadanand Saranavnkar
Yogesh Dada Kadam
Pratap Sarnaik
Yamini Jadhav
Pradeep Jaiswal
Sanjay Rathod
Dadaji Bhuse
Dilip Lande
Balaji Kalyanar
Sandipan Bhumare