Spread the love

ന്യൂഡൽഹി: ലഡാക്കിന് സമീപം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് ഉന്നത യുഎസ് സൈനിക ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. ലഡാക്കിലെ ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കണ്ണുതുറപ്പിക്കുന്നതും മുന്നറിയിപ്പ് നൽകുന്നതുമാണെന്ന് ഏഷ്യാ പസഫിക് മേഖലയുടെ മേൽനോട്ട ചുമതലയുള്ള ജനറൽ ചാൾസ് എ ഫ്ളിൻ പറഞ്ഞു.

ചൈനയുടെ ഇത്തരം നടപടികൾ കണ്ണുതുറപ്പിക്കുന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു. പടിഞ്ഞാറ് ചൈനയുടെ നിർമ്മാണങ്ങൾ ഒരു മുന്നറിയിപ്പാണ്. എന്തുകൊണ്ടാണ് ചൈനയ്ക്ക് വിവിധ സ്ഥലങ്ങളിൽ ആയുധശേഖരമുള്ളത് എന്ന ചോദ്യമാണ് ഉയരുന്നത്. ഇത്തരത്തിലുള്ള ചൈനീസ് പ്രവർത്തനങ്ങൾക്കെതിരെ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കൻ ലഡാക്കിലെ പാംഗോംഗ് തടാക പ്രദേശത്ത് ചൈന രണ്ടാമത്തെ പാലം പണിയുന്നതിൻറെ സാറ്റലൈറ്റ് ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കിഴക്കൻ ലഡാക്കിലേക്കുള്ള ചൈനീസ് സൈൻയത്തിൻറെ നീക്കം സുഗമമാക്കുന്നതിനാണ് ഈ പാലം നിർമ്മിച്ചതെന്നാണ് റിപ്പോർട്ടുകൾ.

By newsten