Spread the love

കൊല്ലം: മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നവർക്കെതിരെ കേസെടുക്കാന്‍ ഈദി അമീന്റെ ഭരണമാണോ കേരളത്തിൽ നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്നും മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയതിന് വിജിലൻസിനെ ഉപയോഗിച്ച് ആളുകളെ തട്ടിക്കൊണ്ടു പോയതിനും, ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസിനെ ഉപയോഗിച്ച് കേസെടുക്കുന്നതും എല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന അധികാര ദുർവിനിയോഗമാണെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. ചില കേസുകളിലൊഴികെ ഒരാളെ തട്ടിക്കൊണ്ടുപോകാനോ തടങ്കലിലാക്കാനോ വിജിലൻസിന് അധികാരമില്ല. സര്‍ക്കാര്‍ നടത്തുന്നത് കോടതിയലക്ഷ്യമാണ്.മഞ്ഞക്കുറ്റിയും സ്വര്‍ണക്കട്ടിയുമാണ് മുഖ്യമന്ത്രിക്ക് പ്രിയമെന്നും ചെന്നിത്തല പറഞ്ഞു.

By newsten