Spread the love

കശ്മീർ: ജമ്മു കശ്മീരിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. പുൽവാമ, ബാരാമുള്ള ജില്ലകളിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ടവരിൽ ഒരാൾ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിലെ അംഗമാണ്.

ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ സുരക്ഷാ സേന ബാരാമുള്ളയിലെ തുലിബാൽ ഗ്രാമത്തിൽ തിരച്ചിൽ നടത്തിയിരുന്നു. ഈ പരിശോധനയാണ് ഏറ്റുമുട്ടലായി മാറിയത്. ഇവിടെ ഒരാൾ കൊല്ലപ്പെട്ടു. പുൽവാമയിലെ തുജ്ജാൻ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ മറ്റ് രണ്ട് ഭീകരർ കൂടി കൊല്ലപ്പെട്ടു.

By newsten