ശ്രീനഗര്‍: കഴിഞ്ഞ 24 മണിക്കൂറായി കശ്മീരിൽ കനത്ത മഴ തുടരുന്ന സാഹചര്യമാണ്. ഇതേ തുടർന്ന് കാശ്മീരിൽ പ്രളയ മുന്നറിയിപ്പ് നൽകി. നദികളിലെ ജലനിരപ്പ് ഇതിനകം തന്നെ ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഝലം നദിയിലെ ജലനിരപ്പ് 18 അടി കടന്നതിനാൽ അനന്ത്നാഗ് ജില്ലയിൽ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ശ്രീനഗറിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് കാരണം മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. എന്നാൽ അടുത്ത ഏഴ് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നും ഇന്ന് ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.