ബെംഗളൂരു: കർണാടകയിൽ ഹിജാബ് വിവാദം വീണ്ടും കത്തിപ്പടരുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടി ഗവണ്മെന്റ് പ്രീ യൂണിവേഴ്സിറ്റി കോളേജിലെ ആറ് വിദ്യാർത്ഥികളെ ഹിജാബ് ധരിച്ചതിനു സസ്പെൻഡ് ചെയ്തു.
അധ്യാപകരുമായി നടത്തിയ ചർച്ചയിലാണ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്ന് കോളേജ് അധികൃതർ അറിയിച്ചു. ഹിജാബ് മാർഗനിർദേശങ്ങൾ ലംഘിച്ചു എന്നാരോപിച്ചാണ് നടപടി. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവും ഹൈക്കോടതി വിധിയും പെൺ കുട്ടിയെ അറിയിച്ചതായി കോളേജ് അധികൃതർ അറിയിച്ചു.