Spread the love

തിരുവനന്തപുരം: നിയമസഭയിൽ മാധ്യമങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. നിയമസഭയുടെ ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വിധമാണ് മാധ്യമങ്ങൾക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മീഡിയ റൂമിലൊഴികെ മറ്റെല്ലായിടത്തും മാധ്യമപ്രവർത്തകർക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുന്നതിലൂടെ ജനങ്ങളുടെ അറിയാനുള്ള അവകാശം ലംഘിക്കപ്പെടുകയാണ്. പി.ആർ.ഡി വഴി നൽകുന്ന ദൃശ്യങ്ങൾ ഭരണകക്ഷിയുടേത് മാത്രമാണെന്നത് മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണ്. സ്വതന്ത്ര പത്രപ്രവർത്തനം നിർത്തലാക്കാനുള്ള നീക്കമാണിത്.

വാച്ച് ആന്റ് വാച്ച് വാർഡിന് പറ്റിയ തെറ്റാണെന്ന നിയമസഭാ സ്പീക്കറുടെ ഓഫിസിന്റെ വാദം അംഗീകരിക്കാനാവില്ല. മാധ്യമ വിലക്ക് ഉടൻ നീക്കണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ പി റെജിയും ജനറൽ സെക്രട്ടറി ഇ എസ് സുഭാഷും ആവശ്യപ്പെട്ടു.

By newsten