Spread the love

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഒരു പ്ലാസ്റ്റിക് ഗോഡൗണിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് റോബോട്ടും അഗ്നിശമന സേനയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. രോഹിണിയിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ പോയ സംഘത്തിലെ അംഗമായിരുന്നു റോബോട്ട്.

ഞായറാഴ്ച പുലർച്ചെ 2.18 ഓടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കാൻ റോബോട്ടിനെ ഉപയോഗിക്കുന്നതും വീഡിയോയിൽ കാണാം.

കഴിഞ്ഞ മാസമാണ് ഓസ്ട്രേലിയൻ കമ്പനിയിൽ നിന്ന് റോബോട്ടുകളെ ഡൽഹി സർക്കാർ വാങ്ങിയത്. 100 മീറ്റർ അകലത്തിൽ തീ അണയ്ക്കാൻ വെള്ളം ഉപയോഗിക്കാം എന്നതാണ് യന്ത്രത്തിൻറെ പ്രത്യേകത.

By newsten