Spread the love

ബെയ്‌ജിങ്‌: ബെയ്ജിംഗ്: ചൈനയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. നാലു പേർ ഭൂചലനത്തിൽ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. വൈകുന്നേരമാണ് ഭൂചലനമുണ്ടായത്. സിചുവാൻ പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്.

2008 ൽ റിക്ടർ സ്കെയിലിൽ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അന്ന് 90,000 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 800 ലധികം ദുരന്ത നിവാരണ പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക ടാസ്ക് ഫോഴ്സിനെ അയച്ചതായി അധികൃതർ പറഞ്ഞു.

By newsten