അസ്സം: അസമിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 121 ആയി. രണ്ടര ലക്ഷത്തോളം പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
കഴിഞ്ഞ ദിവസം നാല് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 121 ആയി. ബാർപേട്ട, കച്ചാർ, ഗോല ഘട്ട്, ഡാരംഗ് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. 33 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്.
സിൽച്ചാർ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്, ഏകദേശം 2.5 ലക്ഷത്തോളം ആളുകൾ സംസ്ഥാനത്തെ വിവിധ ക്യാമ്പുകളിലായി കഴിയുന്നു. അതേസമയം മഴയുടെ തീവ്രത കുറയുകയാണെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ വിലയിരുത്തൽ. മോറിഗാവ് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ സന്ദർശിച്ചു.